എച്ച്1 എന്‍1 പനി: രാഹുല്‍ഗാന്ധി ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കൂടുതല്‍ ലാബോറട്ടി സൗകര്യമൊരുക്കണം.

Update: 2020-01-09 14:31 GMT

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്1 എന്‍1 പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ഗാന്ധി ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് കത്തയച്ചു.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 150 ല്‍പരം ആളുകള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിക്കണം. കൂടുതല്‍ ലാബോറട്ടി സൗകര്യമൊരുക്കണം. നിലവില്‍ മെഡിക്കല്‍ ക്യാംപടക്കം വിദ്യാലയത്തില്‍വച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതിന് പുറമെ പ്രതിരോധപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. 

Tags:    

Similar News