അഗസ്ത്യാര്‍കൂടം യാത്രയ്‌ക്കെത്തിയ ഗുജറാത്ത് സ്വദേശിയെ കാണാനില്ലെന്ന് പരാതി

ഗുജറാത്ത് ചോറ്റില സ്വദേശി അനിരുദ്ധ്ഭായ് ബാബാഭായ് ദാധാല്‍ (25) നെയാണ് കാണാതായത്.

Update: 2019-05-28 18:11 GMT

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയ്ക്കായി കേരളത്തിലെത്തിയ ഗുജറാത്ത് സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ചോറ്റില സ്വദേശി അനിരുദ്ധ്ഭായ് ബാബാഭായ് ദാധാല്‍ (25) നെയാണ് കാണാതായത്. കേരളത്തിലെത്തിയ അനിരുദ്ധ്ഭായ് ഈമാസം 10ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയിരുന്നു.

20ന് തിരികെ ഗുജറാത്തിലെത്തേണ്ടിരുന്ന ഇയാളെ പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുമ്പോള്‍ ഇയാളുടെ ലൊക്കേഷന്‍ തിരുവനന്തപുരം അമ്പൂരിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നെയ്യാര്‍ഡാം പോലിസ് സ്‌റ്റേഷനിലോ (04712-272266), അനില്‍- 9879552909 എന്ന നമ്പരിലോ അറിയിക്കണമെന്ന് പോലിസ് പറഞ്ഞു. 

Tags: