സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ പരിശീലകരായ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവില്‍ പഠിതാക്കളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനയുണ്ടായത്.

Update: 2020-04-25 11:42 GMT

ദമ്മാം: കൊവിഡ് 19 കാലത്ത് ഓണ്‍ലൈന്‍ മുഖേന തൊഴിലുകള്‍ പഠിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായെന്ന് സൗദി മാനവ വിഭവ ഡെവലപ്പ്‌മെന്റ് ഫണ്ട് അതോറിറ്റി വ്യക്തമാക്കി. സ്വദേശിക്ക് ഓണ്‍ലൈന്‍ മുഖേനയുള്ള പരിശീലനങ്ങള്‍ക്കായി ഡ്രോപ്പ് എന്ന പേരില്‍ സ്ഥാപനം കഴിഞ്ഞവര്‍ഷം തുടങ്ങിയിരുന്നു.

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കാലയളവില്‍ പഠിതാക്കളുടെ എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനയുണ്ടായത്. നിലവില്‍ 12.5 ലക്ഷം പഠിതാക്കളാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6.65 ലക്ഷമായിരുന്നു. 

Tags: