ഗ്രീന്‍വാലി അക്കാദമിയുടെ അവധിക്കാല സഹവാസ ക്യാംപ് ഏപ്രില്‍ 23ന് ആരംഭിക്കും
മഞ്ചേരി: ഗ്രീന്‍വാലി അക്കാദമിയുടെ അവധിക്കാല സഹവാസ ക്യാംപ് ഏപ്രില്‍ 23ന് ആരംഭിക്കും. 26 വരെയാണ് ക്യാംപ്. ഈ അവധിക്കാലത്ത് നടത്തുന്ന നാലാമത്തെ ബാച്ചാണിത്. 10ാം ക്ലാസ്സ്, പ്ലസ് വണ്‍, പ്ലസ് ടൂ എന്നിവയ്ക്ക് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കാണ് ക്യാംപ്. ധാര്‍മ്മിക വിദ്യാഭ്യാസം, സര്‍ഗ്ഗശേഷി നൈപുണി വികസനം, സാമൂഹിക ബോധം, സാങ്കേതിക ജ്ഞാനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭര്‍ നയിക്കുന്ന സെഷനുകളുണ്ട്. പരിമിതമായ സീറ്റുകള്‍ ആണുള്ളത്. രജിസ്‌ട്രേഷന്‍ നമ്പര്‍ 6282902770. രജിസ്‌ട്രേഷന്‍ ലിങ്ക് https://forms.gle/BUkqTcBeHjHi4knV8