സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ആദിവാസികളോടുള്ള വഞ്ചന: ഗ്രോ വാസു

Update: 2023-11-02 05:41 GMT


നിലമ്പൂര്‍: കേരള പിറവി ദിനത്തില്‍ നിലമ്പൂരില്‍ ആദിവാസി ഭൂസമര സഹായ സമിതി നടത്തിയ ഭൂസമര കണ്‍വെന്‍ഷന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ ഭരണ കര്‍ത്താക്കള്‍ തയ്യാറാകുന്നത് ജനാതിപത്യ വിരുദ്ധവും വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ സുപ്രിം കോടതി ഉത്തരവു പ്രകാരംഅന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്നും ഭൂമിക്ക് വേണ്ടിനിയമപോരാട്ടം നടത്തേണ്ട അവസ്ഥയിലേക്ക് ആദിവാസികള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ആദിവാസി ഭൂസമര സഹായ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ആദിവാസി ഭൂസമര നേതാവ് ബിന്ദു വൈലാശ്ശേരി, മജീദ് ചാലിയാര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ), ഉസ്മാന്‍ കരുളായി (എസ് ഡി പി ഐ),

കൃഷ്ണന്‍ കുനിയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), കൃഷ്ണന്‍ കൊണ്ടോട്ടി, ( ബി എസ് പി ) വയലാര്‍ രാജീവ് (ബി ഡി പി ), നഹാസ് സി പി. (പി വൈഎം), ബാബുരാജ് വയനാട് ഊരു മൂപ്പന്‍ ,പി വി ബോളന്‍ വയനാട്, ചന്തുണ്ണി വയനാട്,രമേഷ്, ഏകതാ പരിഷത്ത് , ഗിരിദാസ് പെരുവമ്പാടം സംസാരിച്ചു.


Tags:    

Similar News