പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധം; സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം- മൂവാറ്റുപുഴ അഷറഫ് മൗലവി
പ്രവാസലോകത്ത് നിന്നടക്കം രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാവാത്തത് ക്രൂരതയാണ്.
തിരുവനന്തപുരം: വിദേശത്തു കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുമടങ്ങാന്‍ അനുമതി ലഭിക്കുന്നതിന് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന തീരുമാനം പിന്‍വലിക്കാനുള്ള മനുഷ്യത്വം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. പ്രവാസലോകത്ത് നിന്നടക്കം രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാവാത്തത് ക്രൂരതയാണ്. ഇറ്റലിയില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നിലപാടെടുക്കുകയും മാര്‍ച്ച് 11ന് ഐക്യകണ്ഠേന നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അപഹാസ്യമാണ്. ലേബര്‍ ക്യാംപുകളിലടക്കം തൊഴിലും വരുമാനവും നഷ്ടപ്പെട്ട പ്രവാസികള്‍ നരകയാതന അനുഭവിക്കുകയാണ്. കണ്‍മുമ്പില്‍ ഉറ്റവരും സുഹൃത്തുക്കളും മരിച്ചുവീഴുന്നത് നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വരുന്ന പ്രവാസികളോട് മുഖ്യമന്ത്രി അല്‍പ്പമെങ്കിലും മനുഷ്യത്വം കാണിക്കണം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുന്‍പായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് കര്‍ക്കശമാക്കുമ്പോള്‍ അത് ലഭ്യമാക്കാന്‍ എന്തു സൗകര്യമാണ് അവിടെ ഒരുക്കിയിട്ടുള്ളതെന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രവാസികള്‍ ഒരു കാരണവശാലും മടങ്ങിവരേണ്ടതില്ല എന്ന നിലപാടാണെങ്കില്‍ അതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളം വേദിയാകുമെന്ന് മറക്കരുത്. പ്രവാസികളുടെ ജീവന്‍ വച്ച് വില പറയുന്ന സംസ്ഥാന സര്‍ക്കാര്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി മുന്നറിയിപ്പു നല്‍കി.