മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം: രമേശ് ചെന്നിത്തല

മലയാളികളെ തിരികെയെത്തിക്കാനായി കെഎസ്ആർടിസി ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബംഗളുരുവിരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെഎസ്ആർടിസി ബസുകൾ അയച്ചാൽ മലയാളികളെ നാട്ടിലെത്തിക്കാനാകും.

Update: 2020-05-09 09:15 GMT

തിരുവനന്തപുരം: ലോക്ക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിന് വെളിയിൽ കഷ്ടപ്പെടുന്ന മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്ക് വേഗത കൂട്ടണം. മലയാളികളെ തിരികെയെത്തിക്കാനായി കെഎസ്ആർടിസി ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബംഗളുരുവിരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെഎസ്ആർടിസി ബസുകൾ അയച്ചാൽ മലയാളികളെ നാട്ടിലെത്തിക്കാനാകും. ആവശ്യാനുസരണം ട്രെയിൻ സൗകര്യങ്ങളും ഏർപ്പെടുത്തണം. 

ഗുരുതരമായ ഈ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങൾ ഇരുന്നൂറും മുന്നൂറും ബസുകൾ ഓടിച്ച് അവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോൾ കേരളത്തിലെ ഒരു കെഎസ്ആർടിസി ബസ് പോലും ഇത്തരത്തിൽ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരാനുള്ള സൗകര്യം ഒരുക്കണം. അടിയന്തരമായി പാസ്സുകളുടെ വിതരണം പുനരാരംഭിക്കണം. ആവശ്യപ്പെടുന്നവർക്കെല്ലാം പാസ്സുകൾ നൽകണം. മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകൾ ഉണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News