എം ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി

സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കർ ശുപാർശ ചെയ്തെന്നും ഓൾ ഇന്ത്യാ സർവീസ് ചട്ടം എം ശിവശങ്കർ ലംഘിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Update: 2020-07-17 11:15 GMT

തിരുവനന്തപുരം: ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരടങ്ങുന്ന സമിതി ഇന്നലെ ശിവശങ്കറിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. 


ഈ റിപ്പോർട്ടിലെ കണ്ടത്തലുകൾ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. ഇതിനു പുറമേ വകുപ്പുതല അന്വേഷണം നടത്തുമെന്ന മുഖ്യന്ത്രിയുടെ പ്രഖ്യാപനവും ഉത്തരവിൽ പറയുന്നു. 1968ലെ ഓൾ ഇന്ത്യ സർവീസിലെ കോണ്ടക്ട് റൂളിന് വിരുദ്ധമായി ശിവശങ്കർ പ്രവർത്തിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം ഉണ്ടാക്കി, ഉദ്യോഗസ്ഥരുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കി ആതിഥേയത്വം സ്വീകരിച്ചു. സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കർ ശുപാർശ ചെയ്തെന്നും ഓൾ ഇന്ത്യാ സർവീസ് ചട്ടം എം ശിവശങ്കർ ലംഘിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Tags:    

Similar News