അഞ്ച് കോടി വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നൽകാൻ അനുമതി

ഇപ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് അനുമതി കൂടാതെ ട്രഷറിയിൽ നിന്നും മാറി നൽകുന്നത്. ഇതാണ് അഞ്ചുകോടി രൂപയായി ഉയർത്തിയത്.

Update: 2020-05-22 07:45 GMT

തിരുവനന്തപുരം: അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നൽകാൻ ധനവകുപ്പ് ട്രഷറികൾക്ക് നിർദ്ദേശം നൽകി. ട്രഷറി ക്യൂ, വെയിസ് ആൻ്റ് മീൻസ് അനുമതിക്കായി കാക്കുന്നവ, ബിൽ ഡിസ്ക്കൗണ്ട് സിസ്റ്റം തിരഞ്ഞെടുത്ത് നാളിതുവരെ പേയ്മെൻ്റ് കിട്ടാത്ത കേസുകൾ തുടങ്ങി ഇപ്പോൾ കുടിശികയായിട്ടുള്ള അഞ്ച് കോടി രൂപ വരെയുള്ള പേയ്മെൻറുകൾ ഉടനടി കൊടുക്കാൻ തീരുമാനിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബില്ലുകൾ സമർപ്പിച്ച തീയതിയുടെ മുൻഗണന വച്ചാവും ട്രഷറികൾ ഇത് പാസ്സാക്കുക.

ഇപ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് അനുമതി കൂടാതെ ട്രഷറിയിൽ നിന്നും മാറി നൽകുന്നത്. ഇതാണ് അഞ്ചുകോടി രൂപയായി ഉയർത്തിയത്.

Tags:    

Similar News