ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്റെ കാലാവധി നീട്ടുന്നത് എട്ടാംതവണ

1,84,76,933 രൂപയാണ് ഇതുവരെ കമ്മീഷന് വേണ്ടി സർക്കാർ ചിലവാക്കിയത്.

Update: 2020-05-22 08:00 GMT

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ല കോടതി പരിസരത്തും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്റെ കാലാവധി നീട്ടുന്നത് എട്ടാം തവണ. 2016-ല്‍ നിയോഗിച്ച ഏകാംഗ കമ്മിഷന് മൂന്നു മാസത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

2019 നവംബര്‍ 13 ന് കമ്മീഷന്‍ കാലാവധി അവസാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നതാണ്. അതിനകം തന്നെ അഞ്ചു തവണയായി 30 മാസം കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2019 നവംബറിനുശേഷം രണ്ടുതവണ കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എട്ടാംതവണയും കാലാവധി നീട്ടിയിരിക്കുന്നത്. 1,84,76,933 രൂപയാണ് ഇതുവരെ കമ്മീഷന് വേണ്ടി സർക്കാർ ചിലവാക്കിയത്.

Tags:    

Similar News