അഞ്ച് ശതമാനം ഡിഎ കുടിശിക ഏപ്രിലിലെ ശമ്പളത്തിൽ

2018 ജനുവരി ഒന്നു മുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേർന്നുള്ള കുടിശ്ശികയാണ് പണമായി വിതരണം ചെയ്യുന്നത്.

Update: 2019-04-05 05:09 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ  ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശിക പണമായി നൽകും. അഞ്ച് ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുക.

2018 ജനുവരി ഒന്നു മുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേർന്നുള്ള കുടിശ്ശികയാണ് പണമായി വിതരണം ചെയ്യുന്നത്.

കുടിശ്ശികയായ രണ്ടു ഗഡു ഡിഎ പണമായി വിതരണം ചെയ്യുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പോലിസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ള 5.13 ലക്ഷം പേർക്ക് ആനുകൂല്യം ലഭിക്കും.

Tags:    

Similar News