ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കുന്നു

സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നീക്കം വിവാദത്തിന് കാരണമാവും.

Update: 2019-12-11 06:50 GMT

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷിന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കമ്മീഷന് ഇതുവരെ സേവന വേതന വ്യവസ്ഥകള്‍ ഇല്ലായിരുന്നുവെന്ന കാര്യം ചൂണ്ടികാട്ടിയാണ് പുതിയ നീക്കം.

അതേസമയം, സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നീക്കം വിവാദത്തിന് കാരണമാവും. പുതിയ പദവിയില്‍ വന്‍ ശമ്പളമായിരിക്കും കൊടുക്കേണ്ടി വരിക.

മുന്‍ എംപി എ സമ്പത്തിനും അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനും ക്യാബിനറ്റ് റാങ്ക് നല്‍കുകയും കോളജ് യൂണിയന്‍ ഭാരവാഹികളെ വിദേശ സന്ദര്‍ശനത്തിന് അയക്കുകയും ചെയ്തതിന്റെ വിവാദം സര്‍ക്കാരിനെ വിട്ടുമാറിയിട്ടില്ല,

Tags:    

Similar News