15 കിലോ അരി ഉൾപ്പടെ ആവശ്യ സാധനങ്ങൾ സർക്കാർ വീടുകളിലേക്ക് നേരിട്ടെത്തിക്കും

രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ റേഷന് പുറമെ അടിയന്തിര സഹായമെന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്.

Update: 2020-03-25 06:00 GMT

തിരുവനന്തപുരം: ബിപിഎൽ മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങൾ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും. ഇന്ന്  രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ റേഷന് പുറമെ അടിയന്തര സഹായമെന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലൂടെ അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിൽ എത്തിക്കുക എന്നീ സാധ്യതയാണ് സർക്കാർ തേടുന്നത്.

റേഷൻ കടകളിലൂടെ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടം കൂടാൻ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സർക്കാർ ബദൽ മാർഗം ആലോചിക്കുന്നത്. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷൻ) സമയക്രമത്തിലും ഇന്ന് ചേർന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.

Tags:    

Similar News