ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ല; സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കും
സംസ്ഥാനത്തെ മദ്യശാലകൾ ഇന്നലെ തുറന്നെങ്കിലും ആപ്പിലെ പാകപ്പിഴകൾ മദ്യം വാങ്ങാനെത്തിയവരെ വലച്ചിരുന്നു.
തിരുവനന്തപുരം: ഓൺലൈനായി മദ്യം വിൽക്കുന്നതിന് ആരംഭിച്ച ബെവ്ക്യൂ ആപ്പ് പിൻവലിക്കില്ല. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ആപ്പ് വഴി മദ്യത്തിന് ബുക്കിങ് തുടരും. ബാർ ഉടമകൾ ഉൾപ്പെടെ ആപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ മദ്യശാലകൾ ഇന്നലെ തുറന്നെങ്കിലും ആപ്പിലെ പാകപ്പിഴകൾ മദ്യം വാങ്ങാനെത്തിയവരെ വലച്ചിരുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലും പാസ്വേഡ് ലഭിക്കുന്നതിലും സാങ്കേതിക പിഴവുകൾ വന്നതോടെ തുടർച്ചയായി രണ്ടാം ദിവസവും ബുക്കിങ് തടസ്സപ്പെട്ടിരുന്നു. ഒടിപി ലഭിക്കാത്തതാണ് ഓണ്‍ലൈൻ ബുക്കിങ്ങിനു പ്രധാന തടസമായി ചൂണ്ടിക്കാണിക്കുന്നത്.