മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം: കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി

Update: 2019-09-24 17:14 GMT

കായംകുളം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായ നിലയില്‍ വഷളായ സാഹചര്യത്തില്‍ മാനുഷിക പരിഗണന മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആവശ്യപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയും ലജ്‌നത്തുല്‍ മുഅല്ലിമീനും കെഎംവൈഎഫും സംയുക്തമായി കായംകുളം വ്യാപാര ഭവനില്‍ സംഘടിപ്പിച്ച പി എ ഷെരീഫുദീന്‍ മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ ആര്‍ താജുദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ്, ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കെ ജലാലുദീന്‍ മൗലവി, കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി, നൗഷാദ്മാങ്കംകുഴി, പ്രഫ. സ്വാലിഹ് മൗലവി, എസ് കെ നസീര്‍, പൂക്കുഞ്ഞ് കോട്ടപ്പുറം, ഇ എം റഷീദ്, ഹനീഫ മൗലവി, കെവി മുഹമ്മദ് മൗലവി, അബ്ദുല്‍ അസീസ് മൗലവി, കബീര്‍ മുസ്‌ലിയാര്‍, അഹമ്മദ് കബീര്‍ മൗലവി, യൂനുസ് മൗലവി, നാസറുദീന്‍ മന്നാനി,സിദ്ധീഖ് മൗലവി പ്രസംഗിച്ചു. 

Tags:    

Similar News