അധ്യാപകനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ബിനുകുമാർ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്.
തിരുവനന്തപുരം: സർക്കാർ സ്കൂൾ അധ്യാപകനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിതുര ഗവ. യുപി സ്കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി ബിനുകുമാറിനെയാണ് ഇന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ബിനുകുമാർ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞരാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണ് പോലിസ് നിഗമനം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.