സര്‍ക്കാര്‍ ഓഫിസുകളിലെ ഉച്ച ഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു
സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതല്‍ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15നാണ് ആരംഭിക്കുക.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുന്നു. ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫിസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതല്‍ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15നാണ് ആരംഭിക്കുക.
സാധാരണ സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവൃത്തി സമയം 10 മുതല്‍ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരപരിധികളിലെ ഓഫിസുകളുടെ സമയം 10.15 മുതല്‍ 5.15 വരെയായിരിക്കും. ചില പ്രത്യക തസ്തികകള്‍ക്കു പഴയ വ്യവസ്ഥയാണു ബാധകം.