ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു

Update: 2026-02-05 09:01 GMT

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമന്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. അഡ്വ.എം.കെ സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ ലിസ്റ്റില്‍ ഉമര്‍ ഫൈസി മുക്കത്തിന്റെതടക്കം 9 ആളുകളുടെ പേരാണുള്ളത്.

ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനസംഘടന. സമസ്തയില്‍ ലീഗ് വിരുദ്ധ പക്ഷക്കാരനായി ആരോപിക്കപ്പെടുന്നയാളാണ് ഉമര്‍ ഫൈസി മുക്കം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ തനിക്കെതിരേയുള്ള ഈ ആരോപണത്തില്‍ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.താന്‍ സഖാവാണെന്ന ആരോപണത്തിനാണ് മറുപടി നല്‍കിയത്. ഒരു വിശ്വാസിക്ക് സഖാവാകാന്‍ കഴിയില്ലെന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം.