സംസ്ഥാനത്തെ ലൈബ്രറികളോട് ചേര്‍ന്ന് സര്‍ക്കാര്‍ പൊതുശൗചാലയം പണിയുന്നു

Update: 2021-06-17 15:47 GMT

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റഡ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഗ്രന്ഥശാലകള്‍ പോലുള്ള പൊതുഇടങ്ങളില്‍ ശൗചാലയ സൗകര്യങ്ങള്‍ പൊതുവിലില്ലാത്ത അവസ്ഥയാണുള്ളത്. ലൈബ്രറികളെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷമാണത്.

ശൗചാലയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ ഗ്രന്ഥശാലകള്‍ സ്ത്രീസൗഹൃദ കേന്ദ്രങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റഡ് ചെയ്ത ഗ്രന്ഥശാലകളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News