പാളയത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

Update: 2019-06-23 17:22 GMT

തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലെക്‌സിനു സമീപം ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. ഞായറാഴ്ച രാത്രി 8ഓടെയാണ് സംഭവം. ഗുണ്ടാ ആക്റ്റ് പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന സതിയും മറ്റൊരു ഗുണ്ടാനേതാവ് ബിജുവും ഉള്‍പ്പെടുന്ന സംഘമാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ സതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പോലിസ് നിഗമനം.




Tags:    

Similar News