തിരുവനന്തപുരം- കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല.

Update: 2020-03-25 10:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളിലെയും കലക്ടർമാരുടെ യോഗത്തിൽ തീരുമാനം.  ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളും തടയില്ല.

അതേസമയം അതിർത്തി കടന്നുള്ള ജനസഞ്ചാരം കർശനമായി നിയന്ത്രിക്കും. ജില്ലയുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തും. കാൽനടയായി അതിർത്തി കടക്കുന്നത് തടയും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരുകളക്ടർമാരും എസ്.പി.മാരും പറഞ്ഞു. കോവളത്ത് ചേർന്ന യോഗത്തിൽ കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം. ബഡ്നറെ, കന്യാകുമാരി എസ്.പി. ഡോ. ശ്രീനാഥ്, തിരുവനന്തപുരം റൂറൽ എസ്പി ബി. അശോക്, ആർ.ടി.ഒ. എസ്.ആർ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News