കൊവിഡ്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കാന്‍ നന്മ ഡ്രഗ് ബാങ്കുകള്‍

നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ആരംഭിക്കുന്ന നന്മ ഡ്രഗ് ബാങ്കുകള്‍ വഴി സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പരമാവധി രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍, സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ എന്നിവരുടെ കൂട്ടായമയിലൂടെ സാമൂഹിക ഉടമസ്ഥതയിലുള്ള വികേന്ദ്രീകൃത സംവിധാനങ്ങളായാണ് നന്മ ഡ്രഗ് ബാങ്കുകളെ വിഭാവനം ചെയ്തിട്ടുള്ളത്

Update: 2020-09-02 04:31 GMT

കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാല - മാനസിക രോഗങ്ങളുമായി ജീവിക്കുന്ന പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ സഹായിക്കുന്നതിനായി നന്മ ഫൗണ്ടേഷന്‍ ആരംഭിക്കുന്ന സംരംഭമാണ് നന്മ ഡ്രഗ് ബാങ്കെന്ന് അധികൃതര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗങ്ങളള്‍, മാനസികരോഗങ്ങള്‍ എന്നിവകൊണ്ട് പ്രയാസമനുഭവിക്കുന്ന നിരവധി രോഗികളാണ് കേരളത്തിലുള്ളത്.മരുന്നുകള്‍ പതിവായി കഴിച്ചില്ലെങ്കില്‍ സങ്കീര്‍ണമായ പല ആരോഗ്യ പ്രശനങ്ങളിലേക്കും ഇവ വഴി വച്ചേക്കാം. കൊവിഡ് മൂലമുണ്ടായ നിലവിലെ പ്രതിസന്ധി സാമ്പത്തിക പരാതീനതകള്‍ അനുഭവിക്കുന്ന രോഗികളെ സാരമായി ബാധിച്ച അവസ്ഥയാണുള്ളത്. ഈ പശ്ചാത്തലത്തില്‍ നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ആരംഭിക്കുന്ന നന്മ ഡ്രഗ് ബാങ്കുകള്‍ വഴി സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പരമാവധി രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍, സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ എന്നിവരുടെ കൂട്ടായമയിലൂടെ സാമൂഹിക ഉടമസ്ഥതയിലുള്ള വികേന്ദ്രീകൃത സംവിധാനങ്ങളായാണ് നന്മ ഡ്രഗ് ബാങ്കുകളെ വിഭാവനം ചെയ്തിട്ടുള്ളത്. നന്മ ഡ്രഗ് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജങ്ങളെ നിരന്തരം അറിയിക്കുന്നതിനായി 8943180000 എന്ന നമ്പറോട് കൂടിയ ഡ്രഗ് ബാങ്ക് ഹെല്‍പ്ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട്,മലപ്പുറം,പാലക്കാട്,എറണാകുളം , ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന നന്മ ഡ്രഗ് ബാങ്കുകളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം ഇന്‍ഫോസിസ് സ്ഥാപനത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, പോലീസ് ഐ ജി പി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ നിര്‍വഹിക്കും.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലിസും മറ്റു ഏജന്‍സികളുമായി സഹകരിച്ചു നന്മ നടപ്പിലാക്കിയ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതി വഴി 7 ലക്ഷത്തോളം ഭക്ഷണ പൊതികള്‍ കേരളത്തിലാകെ വിതരണം ചെയ്തു. 21-ാം നൂറ്റാണ്ടിലെ സാധ്യതകളെ പര്യവേക്ഷണം ചെയ്യുന്നതിന് പ്രാപ്തരാക്കുന്നതിനു വിഭവ പരിമിതി അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കുട്ടികള്‍ക്ക് നന്മ ലേര്‍ണിംഗ് സെന്ററുകള്‍ വഴി പരിശീലനം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി 

Tags:    

Similar News