സ്വര്‍ണക്കടത്ത്: കപട ദേശീയവാദികളുടെ രാജ്യദ്രോഹപ്രവര്‍ത്തനം ചുരുളഴിയുന്നു- പി അബ്ദുല്‍ ഹമീദ്

കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയനുസരിച്ച് ബിജെപിയുടെ യുഎഇ കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപെടലിന് ഇടനിലക്കാരനെന്ന നിലയിലാണ് ജനം ടിവി കോ-ഓഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമാവുന്നത്.

Update: 2020-08-29 07:57 GMT

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കപട ദേശീയവാദികളുടെ രാജ്യദ്രോഹപ്രവര്‍ത്തനം ഓരോന്നായി ചുരുളഴിയുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയനുസരിച്ച് ബിജെപിയുടെ യുഎഇ കേന്ദ്രീകരിച്ചുള്ള അനധികൃത ഇടപെടലിന് ഇടനിലക്കാരനെന്ന നിലയിലാണ് ജനം ടിവി കോ-ഓഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമാവുന്നത്.

യുഎഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ തന്നോട് അന്വേഷിച്ചെന്നും ബിജെപിക്കുവേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അഭ്യര്‍ഥിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കൂടാതെ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനാണ്. ഇതില്‍നിന്നെല്ലാം ഈ കള്ളക്കടത്ത് കേസില്‍ സംഘപരിവാരത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നു വ്യക്തം. നയതന്ത്ര ബാഗേജുവഴിയല്ല സ്വര്‍ണം കടത്തിയെന്നു രേഖയുണ്ടാക്കാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചതായും സ്വപ്ന പറയുന്നു. ഇതുതന്നെയാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്റെയും നിലപാട്.

നാളിതുവരെ സംഘപരിവാരത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിച്ച ജനം ടിവിയുമായി ബിജെപിക്കു ബന്ധമില്ലെന്ന നേതാക്കളുടെ ആണയിടീല്‍ എന്തൊക്കെയോ അപകടം മണത്തറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസിന്റെ പ്രഥമഘട്ടത്തില്‍ ചിലരെ ബലിയാടാക്കി സ്വപ്നയെയും സന്ദീപിനെയും രക്ഷിക്കാനുള്ള ശ്രമവും പാളിപ്പോയി. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുന്നവരുള്‍പ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിറങ്ങിയതും സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടുകൂടി കള്ളക്കടത്തു കേസിലെ ബിജെപിയുടെ പങ്ക് വെളിപ്പെട്ടുവരികയാണെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. 

Tags:    

Similar News