സ്വർണക്കടത്ത് കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും.

Update: 2020-07-15 04:11 GMT

എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ പിടിയിലായ ജലാൽ, മുഹമ്മദ് ഷാഫി, ഹംജദ് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന പ്രതിയാണ് ജലാൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഏകദേശം അറുപത് കോടിയിലേറെ രൂപയുടെ സ്വർണമാണ് ജലാൽ കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

അതേസമയം, തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക. ബാഗിലെ വിവരങ്ങൾ കേസിൽ വഴിത്തിരിവായേക്കും.

Similar News