സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം, ഇവർ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന.

Update: 2020-09-01 07:45 GMT

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ. പതിനഞ്ചംഗ സംഘമാണ് സെക്രട്ടറിയേറ്റിലെത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. എൻഐഎയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സിസിടിവി സർവർ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.

സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദർശനം, ഇവർ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന. സിസിടിവി ദൃശ്യങ്ങൾ എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നൽകിയിരുന്നില്ല. തുടർന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ സന്ദർശനം.

Tags:    

Similar News