കള്ളപ്പണം വെളുപ്പിക്കല്‍: സരിത്തിനും സന്ദീപിനും ജാമ്യം;ജെയില്‍ മോചിതരാകില്ല

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നും നാലും പ്രതികളാണിവര്‍.

Update: 2021-04-28 14:55 GMT

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ പി എസ് സരിത്, സന്ദീപ് നായര്‍ എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നും നാലും പ്രതികളാണിവര്‍.

ഇരുവര്‍ക്കുമെതിരായ ഇഡിയുടെ അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് ഇരുവര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചത്. ഇരുവരും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കൊഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്നതിനാല്‍ ഇവര്‍ക്ക് ജെയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

Tags:    

Similar News