സ്വര്‍ണക്കടത്ത് കേസ്; കരമന ആക്സിസ് ബാങ്ക് മാനേജറെ സസ്പെന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശേഷാദ്രി അയ്യരുടെ സസ്‌പെന്‍ഷന്‍.

Update: 2020-10-26 03:45 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരമന ആക്സിസ് ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശേഷാദ്രി അയ്യരുടെ സസ്‌പെന്‍ഷന്‍. യുഎഇ കോണ്‍സുലേറ്റിനും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും ആക്സിസ് ബാങ്കിന്റെ കരമന ശാഖയില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശേഷാദ്രിയുടെ മൊഴി എടുത്തിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ട് പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി പരമാവധിയില്‍ തുക പിന്‍വലിക്കാന്‍ സ്വപ്ന സുരേഷ് ഭീഷണിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങള്‍ ശേഷാദ്രി അയ്യര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News