തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

342.39 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ കലൈരാജനില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Update: 2020-08-05 07:33 GMT

തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 342.39 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ കലൈരാജനില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പ്രത്യേക അറയില്‍ കറുത്ത പോളിത്തീന്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിച്ചുകടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

ദുബയില്‍നിന്നെത്തിയ ഫ്ളൈ ദുബയ് വിമാനത്തില്‍ കൊണ്ടുവന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ഇയാള്‍ തിരുവനന്തപുരത്ത് ഇറങ്ങിയതിനെക്കുറിച്ച് അസി. കമ്മിഷണര്‍ എസ് ബി അനില്‍കുമാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണം ഒളിപ്പിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. 

Tags:    

Similar News