സ്വര്‍ണ വില ഉയര്‍ന്നു; പവന് ഇന്ന് കൂടിയത് 400 രൂപ

Update: 2020-08-29 04:55 GMT

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 400 രൂപ കൂടി 37,600 ലെത്തി. ഇതോടെ ഗ്രാമിന് 4700 രൂപയായി. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില്‍പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിലായാണ്.മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളില്‍ വില്പന നടന്നു. അതേസമയം, തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി. ചില ഇടങ്ങളില്‍ 37,200 രൂപയും ഗ്രാമിന് 4,630 രൂപയിലും വില നിശ്ചയിച്ചിരുന്നു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണ വില നിശ്ചയിക്കുന്നത്. ആഗോള സ്വര്‍ണ വിപണി കഴിഞ്ഞ ദിവസം നേട്ടത്തിലായിരുന്നെങ്കിലും 1,952.11 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.




Tags:    

Similar News