സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു

പത്ത് ദിവസത്തിനിടെ 1360 രൂപ കുറഞ്ഞു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27760 രൂപയായി.

Update: 2019-09-14 07:52 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പത്ത് ദിവസത്തിനിടെ 1360 രൂപ കുറഞ്ഞു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 27760 രൂപയായി. 27880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 3470 ആണ് ഗ്രാമിന്റെ വില.

സപ്തംബര്‍ നാല് മുതലാണ് വിലയിടിവ് ആരംഭിച്ചത്. അന്ന് 29120 ആയിരുന്നു വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വ്യാപരത്തേയും ബാധിക്കുന്നത്.



Tags: