സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Update: 2019-09-13 09:33 GMT

തിരുവനന്തപുരം: സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞത്.

ഈമാസം നാലിന് 29120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Tags:    

Similar News