സ്വര്‍ണവില വീണ്ടും റെക്കോഡില്‍; ഗ്രാമിന് 60 രൂപ കൂടി; പവന് 42,000
ഗ്രാമിന് 5,250 രൂപയാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 56,143 രൂപയാണ് വില.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 ആയി ഉയര്‍ന്നു. ഗ്രാമിന് 5,250 രൂപയാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 56,143 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 2,068.32 ഡോളറാണ് വില.
കഴിഞ്ഞ ജൂലൈ ആറിന് പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍, പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 6,200 രൂപയാണ് കഴിഞ്ഞ ഒരുമാസത്തില്‍ വര്‍ധിച്ചത്. ജനുവരിയില്‍ ഒരു പവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. ഈവര്‍ഷം മാത്രം 13,000 രൂപയാണ് കൂടിയത്.
കൊവിഡ് കേസുകള്‍ ഉയരുന്നതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മൂലം ആഗോളതലത്തില്‍ പ്രതിസന്ധി രൂക്ഷമാവുന്നുണ്ട്. ഇതേ തുടര്‍ന്ന് സ്വര്‍ണത്തില്‍ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്.