സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Update: 2024-01-20 06:53 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം ദിനവും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 46240 രൂപയാണ്. ഇന്നലെ 240 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5780 രൂപയായി. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഉയര്‍ന്നത്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5780 രൂപയായി. ഈ മാസം രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില.




Tags:    

Similar News