സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; ആയിരം രൂപ കുറഞ്ഞ് പവന് 74, 040 രൂപ ആയി

Update: 2025-07-24 07:02 GMT

കൊച്ചി: കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണം. ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയിലെത്തി. പവന് 1,000 രൂപ കുറഞ്ഞ് 74,040 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 75,040 രൂപയായിരുന്നു സ്വര്‍ണത്തിന്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3,810 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 125 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്.