വീണ്ടും വില ഉയരുന്നു: സ്വര്‍ണം പവന് 28,080 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 3,510 രൂപയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് 30,296 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Update: 2019-09-16 06:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് (22 കാരറ്റ്) 320 രൂപ കൂടി 28,080 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,510 രൂപയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് 30,296 രൂപയാണ് വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ.


Tags:    

Similar News