നെടുമ്പാശ്ശേരിയില്‍ 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
റിയാദില്‍നിന്നും ജിദ്ദയില്നിന്നുമെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 66 ലക്ഷം രൂപ വിലവരുന്ന രണ്ടുകിലോ സ്വര്‍ണം പിടികൂടി. റിയാദില്‍നിന്നും ജിദ്ദയില്നിന്നുമെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.
റീചാര്‍ജബിള്‍ ഫാനിന്റെയും സ്പീക്കറിന്റെയും ഉള്ളില്‍ പാളികളാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണം കടത്താന്‍ സ്വീകരിച്ച രീതി പരിശോധിക്കുമ്പോള്‍ രണ്ടുപേരും ഒരേ സംഘത്തിനുവേണ്ടിയാവും സ്വര്‍ണം കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.