ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ

കടയ്ക്കലിൽ ജനുവരി 23നാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു.

Update: 2020-07-04 09:00 GMT

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു.

ഇതോടെയാണ് പോലിസ് വിശദമായ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരുടെ ഡിഎൻഎ സാമ്പിളുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ഇതിൽ മൂന്ന് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

Tags:    

Similar News