കൊല്ലത്ത് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

ദേശീയപാത 66ലാണ് മംഗലാപുരത്തുനിന്നും പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്.

Update: 2020-07-10 10:06 GMT

കൊല്ലം: ചാത്തന്നൂരില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ദേശീയപാത 66ലാണ് മംഗലാപുരത്തുനിന്നും പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. വാതക ചോര്‍ച്ചയുണ്ടായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്‌നിശമനസേനയുടെ ആറ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

Tags:    

Similar News