രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂരിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന നട ത്തിയിരുന്നത്.

Update: 2020-02-09 03:48 GMT

തൃശൂര്‍: തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശധനയില്‍ രണ്ടരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മപുരം സ്വദേശി വിഷ്ണു (25), കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി (27) എന്നിവരാണ് പിടിയിലായത്.

ഉച്ചതിരിഞ്ഞു മാത്രം കഞ്ചാവു വില്‍ക്കുന്നതിനാല്‍ പിഎം എന്ന പേരിലാണ് വിഷ്ണു അറിയപ്പെടുന്നത്. അഞ്ച് മണിക്ക് ശേഷമാണ് വിഷ്ണു കഞ്ചാവ് വില്‍പന തുടങ്ങുക. തൃശൂരിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളും കൂട്ടാളിയും പ്രധാനമായും കഞ്ചാവ് വില്‍പന നട ത്തിയിരുന്നത്.


Tags:    

Similar News