ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 60.5 കിലോ കഞ്ചാവ് പിടികൂടി

ധന്‍ബാദ് എക്‌സ്പ്രസില്‍ റെയില്‍വേ സംരക്ഷണ സേനയും ആലപ്പുഴ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധയില്‍ ആണ് ജനറല്‍ കംപാര്‍ട്‌മെന്റില്‍ സീറ്റുകള്‍ക്കടിയില്‍ 5 ബാഗുകളില്‍ 30 പാക്കറ്റുകളിലായി സൂക്ഷിച്ചു വെച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

Update: 2020-02-13 01:50 GMT

ആലപ്പുഴ: വിപണിയില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 60.5 കിലോഗ്രാം കഞ്ചാവ് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടി. ആലപ്പുഴയിലേയ്ക്ക് എത്തിച്ചേര്‍ന്ന ധന്‍ബാദ് എക്‌സ്പ്രസില്‍ റെയില്‍വേ സംരക്ഷണ സേനയും ആലപ്പുഴ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധയില്‍ ആണ് ജനറല്‍ കംപാര്‍ട്‌മെന്റില്‍ സീറ്റുകള്‍ക്കടിയില്‍ 5 ബാഗുകളില്‍ 30 പാക്കറ്റുകളിലായി സൂക്ഷിച്ചു വെച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

പരിശോധനാ സംഘത്തിന്റെ സാന്നിദ്ധ്യം കണ്ട കഞ്ചാവ് കടത്തുകാര്‍ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്ന് സംശയിക്കുന്നു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ റേഞ്ച് ഓഫിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെ റോയ് , പ്രിവന്റീവ് ഓഫിസര്‍ എ സാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി റ്റി ഷാജി എന്നിവരും പങ്കെടുത്തു.

Tags:    

Similar News