അർധരാത്രിയിൽ വീടുകയറി ഗുണ്ടാ ആക്രമണം; യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു
ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അർധരാത്രിയിൽ വീടുകയറി ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകൾ സ്വദേശി മണികണ്ഠൻ നായരെ(41) യാണ് ആക്രമിച്ചത്. അക്രമികൾക്കായി വെഞ്ഞാറമൂട് പോലിസ് തിരച്ചിൽ തുടങ്ങി.
ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി 12നാണ് സംഭവം. സംഭവസമയം സഹോദരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.