പണം വച്ച് ചീട്ടുകളി;16 ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍; രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു

അസം സ്വദേശികളായ അബ്ദുല്‍ റഷീദ് (36), സുല്‍ഹച്ച് അലി (30)മുഷ്താകിന്‍ അലി ( 24 ), ഫക്രുദീന്‍ (27), റംസാന്‍ അലി (40), ഐനുദീന്‍ (32), മനാക്കത് അലി (32), മക്ബൂല്‍ (34)ജഹറുല്‍ ഇസ്ലാം (22) ജിയാബൂര്‍ (26 )സക്കീര്‍ ഹുസൈന്‍ ( 29 )ജാഇര്‍ (39) മുജീബ് റഹ്മാന്‍ (35) മുഫീദുല്‍ ഇസ്ലാം (29),പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷൗക്കത്ത് ബിശ്വാസ് (32) കജരുല്‍ ബിശ്വാസ് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

Update: 2022-08-08 04:57 GMT

കൊച്ചി: പണം വച്ച് ചീട്ടുകളിച്ച 16 ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസ് പിടിയില്‍. അസം സ്വദേശികളായ അബ്ദുല്‍ റഷീദ് (36), സുല്‍ഹച്ച് അലി (30)മുഷ്താകിന്‍ അലി ( 24 ), ഫക്രുദീന്‍ (27), റംസാന്‍ അലി (40), ഐനുദീന്‍ (32), മനാക്കത് അലി (32), മക്ബൂല്‍ (34)ജഹറുല്‍ ഇസ്ലാം (22) ജിയാബൂര്‍ (26 )സക്കീര്‍ ഹുസൈന്‍ ( 29 )ജാഇര്‍ (39) മുജീബ് റഹ്മാന്‍ (35) മുഫീദുല്‍ ഇസ്ലാം (29),പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷൗക്കത്ത് ബിശ്വാസ് (32) കജരുല്‍ ബിശ്വാസ് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പഴയ വല്ലം പാലത്തിന്റെ സമീപം സെഞ്ച്വറി പ്ലൈവുഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടിയിലായത്. ഇതിന്റെ ഉടമയായ മൂക്കട വീട്ടില്‍ നജീബ് എന്നയാള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി രാത്രികാലങ്ങളില്‍ ഈ കമ്പനിയില്‍ വന്ന് പണം വച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി പോലിസ് നിരീക്ഷണത്തിലായിരുന്നു.

എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐമാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍, എഎസ്‌ഐ സി എ അബ്ദുള്‍ സത്താര്‍, സീനിയര്‍ സിപിഒ പി എ അബ്ദുള്‍ മനാഫ് ,സിപി ഒ മാരായ എം ബി സുബൈര്‍, ജിജുമോന്‍ തോമസ്, കെ എ സാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News