പൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
മാധ്യമ പ്രവർത്തകൻ ജോയ് വർഗീസിനെ അനുസ്മരിക്കാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പു തന്നെ റോഡ് നിർമിക്കുകയും തകർക്കുകയും ചെയ്യുകയാണെന്ന് മുൻ മന്ത്രി ജി സുധാകരൻ. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്. ഞാനുള്ളപ്പോൾ ഇത് അനുവദിച്ചിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.
മാധ്യമ പ്രവർത്തകൻ ജോയ് വർഗീസിനെ അനുസ്മരിക്കാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവർ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോൾ ആവശ്യമില്ല. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുർവിനിയോഗത്തെ എതിർക്കുന്നവരാണ് മഹാന്മാരെന്നും സുധാകരൻ പറഞ്ഞു.