മഞ്ചേരി: കാവനൂരില്‍ ഫര്‍ണിച്ചര്‍ ഷെഡിന് തീപ്പിടിച്ചു. കാവനൂര്‍ പഞ്ചായത്ത് വാര്‍ഡ് പത്തില്‍ ഇരിവേറ്റിയില്‍ സ്ഥിതിചെയ്യുന്ന ഫര്‍ണിച്ചര്‍ ഷെഡിനാണ് ഇന്ന് വൈകീട്ട് 5.30ന് തീപ്പിടിച്ചത്. അഷ്‌റഫ് മാളിയേക്കല്‍, തോട്ടിലങ്ങാടി എന്നവരുടെ ഉടമസ്ഥതയിലുള്ള സ്‌റ്റൈയിന്‍ വുഡ് ഫര്‍ണിച്ചര്‍ ഷെഡാണ് അഗ്‌നിക്കിരയായത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മഞ്ചേരി, തിരുവാലി എന്നീ അഗ്‌നിരക്ഷാ നിലയങ്ങളുടെ മൂന്ന് ഫയര്‍ യൂനിറ്റുകള്‍ സംയുക്തമായി ചേര്‍ന്നാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. മൂന്ന് ഷെഡുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മഞ്ചേരി അഗ്‌നിരക്ഷാ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി പ്രദീപിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ (ഗ്രേഡ്) ജോയ് എബ്രഹാം, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫിസര്‍മാരായ (ഗ്രേഡ്) എം പ്രദീപ് കുമാര്‍, ഇ എം അബ്ദു റഫീഖ്, ഫയര്‍ & റസ്‌ക്യൂ ഓഫിസര്‍മാരായ സി പി നിശാന്ത്, പി സുമേഷ്, ഫയര്‍ & റസ്‌ക്യൂ ഓഫിസര്‍ (ഡ്രൈവര്‍) എന്‍ ജയ്കിഷ്,ഹോം ഗാര്‍ഡായ എ പി അബൂബക്കര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
