ഇന്നും കൂട്ടി ഇന്ധനവില; പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതം വര്‍ധിപ്പിച്ചു

Update: 2021-06-11 01:36 GMT

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈമാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്.

കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില. കൊവിഡും ലോക്ക് ഡൗണും മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധനവില ഇതിനോടകം നൂറ് കവിഞ്ഞിട്ടുണ്ട്.

Tags:    

Similar News