എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം

വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം തുടങ്ങിയ സേവനങ്ങൾക്കായി വാഹന ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.

Update: 2019-12-09 12:09 GMT

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം തുടങ്ങിയ സേവനങ്ങൾക്കായി വാഹന ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.

നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റം തുടങ്ങിയവയ്ക്ക് മൊബൈൽ നമ്പർ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കണം. 25 കോടി വാഹന രജിസ്‌ട്രേഷൻ റെക്കോർഡുകളാണ് നിലവിൽ ഗതാഗത മന്ത്രാലയത്തിന്റെ പക്കലുള്ളത്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാഹന ഡേറ്റാബേസിൽ ഉണ്ടാവുക.

Tags:    

Similar News