ന്യൂനപക്ഷ യുവജനങ്ങള്‍ക്കു സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

Update: 2019-06-10 15:05 GMT

വേങ്ങര: മല്‍സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നല്‍കുന്ന കൊളപ്പുറത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്കും കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സബ് സെന്ററുകളായ മേല്‍മുറി, മഅദിന്‍ അക്കാദമി മലപ്പുറം, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി പരപ്പനങ്ങാടി മലബാര്‍ കോപ്പറെറ്റീവ് കോളജ് എന്നീ സെന്ററുകളിലേക്കും പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിഎസ്‌സി, യുപിഎസ്‌സി, ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍ ഡിഗ്രി തലത്തിലും, പ്ലസ് ടു തലത്തിലുമുള്ള രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗത്തിനു ലഭിക്കും. യോഗ്യരായവര്‍ ജൂണ്‍ 20നകം അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23 നു രാവിലെ 9.30 നു കേന്ദ്രത്തില്‍ നടത്തും. ഫോണ്‍ 04942468176. 

Tags: