ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൈജീരിയൻ സ്വദേശി മുംബൈയിൽ നിന്നും പിടിയിൽ

ഇയാളിൽ നിന്നും നിരവധി സിം കാർഡുകൾ, എടിഎം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെത്തി.

Update: 2020-01-14 08:51 GMT

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന നൈജീരിയ സ്വദേശിയെ മുംബൈയിൽ നിന്നും തിരുവനന്തപുരം സൈബർ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു. മലയാളികൾ ഉൾപ്പടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത കൊലാവോൾ ബൊബായെ (26) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയായ നന്ദനയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 13 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

വീണ്ടും ഭീമമായ തുക ആവശ്യപ്പെട്ടതോടെ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തി. തന്ത്രപരമായ നീക്കത്തിലൂടെ കേരളാ പോലിസ് മുംബൈയിലെത്തി നൈജീരിയ സ്വദേശിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും നിരവധി സിം കാർഡുകൾ, എടിഎം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെത്തി. ഇയാളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ കൂടുതൽ വിദേശികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News