വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോള്‍ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. 2012 ല്‍ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതുവരെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 2006-11 കാലയളവില്‍ സിഡ്കോ ചെയര്‍മാനായിരുന്നു. 1991ല്‍ ജില്ലാ കൗണ്‍സിലിലേക്ക് പന്മന ഡിവിഷനില്‍നിന്ന് വിജയിച്ചു. 2000ല്‍ തൊടിയൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004ല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.
രാവിലെ 11ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദര്‍ശിനി. മകള്‍: ദീപാചന്ദ്രന്‍. മരുമകന്‍: അനില്‍ കുമാര്‍.
