തെന്‍മലയില്‍ വനത്തില്‍ സൂക്ഷിച്ച 100 ലിറ്റര്‍ കോട വനപാലകര്‍ നശിപ്പിച്ചു

തെന്‍മല ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ വനത്തില്‍ പട്രോളിങ് നടത്തവെയാണ് കോട കണ്ടെത്തിയത്.

Update: 2020-03-29 17:13 GMT

കൊല്ലം: തെന്‍മലയില്‍ വനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ കോട വനപാലകര്‍ കണ്ടെത്തി നശിപ്പിച്ചു. തെന്‍മല 13 കണ്ണറ പാലത്തിനു സമീപം കഴുതുരുട്ടി ആറുകടന്ന് വനത്തിനുള്ളില്‍ പറയിടുക്കിലാണ് കോട സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തെന്‍മല ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ വനത്തില്‍ പട്രോളിങ് നടത്തവെയാണ് കോട കണ്ടെത്തിയത്.

അഞ്ചല്‍ എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ തെന്‍മലയിലെത്തി സാമ്പിള്‍ ശേഖരിച്ച ശേഷം കോട നശിപ്പിച്ചു. സംഭവത്തില്‍ പ്രതികളെ പിടികൂടിയിട്ടില്ലെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെന്‍മല റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു. 

Tags:    

Similar News